< Back
Bahrain

Bahrain
സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ അപകടം; ഇന്ത്യക്കാരൻ മരിച്ചു
|14 Nov 2023 5:39 PM IST
അപകടത്തിൽ മൂന്നു ജോലിക്കാർക്ക് പരിക്കേറ്റു
ബഹ്റൈനിൽ സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. വെസ്റ്റേൺ അൽ അക്കർ പ്രദേശത്താണ് അപകടം നടന്നത്.
ജോലിക്കിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഉത്തർപ്രദേശ് ലഖ്നോ സുൽത്താൻപുർ സ്വദേശി സദ്ദാം ഹുസൈനാണ് (30) മരിച്ചത്.
അപകടത്തിൽ മൂന്നു ജോലിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നാഷനൽ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സിവിൽ ഡിഫൻസ് സംഭവം പരിശോധിച്ച് നടപടി കൈകൊള്ളും.