< Back
Bahrain

Bahrain
ഹെറോയിൻ ഗുളിക കടത്താൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം
|17 Feb 2023 6:44 AM IST
ബഹ്‌റൈനിൽ 100 ഹെറോയിൻ മയക്കുമരുന്ന് ഗുളിക കടത്താൻ ശ്രമിച്ച 31കാരന് ഒന്നാം ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളംവഴി മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഇവ വിഴുങ്ങുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ നിഷേധിക്കുകയായിരുന്നു. എന്നാൽ വിശദ പരിശോധനയിലാണ് ഗുളികകൾ വിഴുങ്ങിയതായി കണ്ടെത്തിയത്.
പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിക്ക് കൈമാറുകയും ചെയ്തു. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.