< Back
Bahrain

Bahrain
വാഹനങ്ങളിൽനിന്ന് മോഷണം പതിവാക്കിയ പ്രതി പിടിയിൽ
|13 Jan 2023 5:14 PM IST
നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച നടത്തിയ പ്രതിയെ പിടികൂടിയതായി ബഹ്‌റൈനിലെ ദക്ഷിണ മേഖല പൊലീസ് ഡയരക്ടറേറ്റ് അറിയിച്ചു.
വിവിധ വാഹനങ്ങളിൽനിന്നായി പണവും മറ്റ് വിലപിടിപ്പുള്ള വാഹനങ്ങളും മോഷ്ടിച്ചിരുന്ന 20 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതിയെ നിയമ നടപടികൾക്കായി റിമാന്റ് ചെയ്തു.