< Back
Bahrain
കാർഷിക മേള; തദ്ദേശീയ കർഷകർക്ക്   വിപണിയൊരുക്കുന്നതിൽ വിജയമെന്ന് വിലയിരുത്തൽ
Bahrain

കാർഷിക മേള; തദ്ദേശീയ കർഷകർക്ക് വിപണിയൊരുക്കുന്നതിൽ വിജയമെന്ന് വിലയിരുത്തൽ

Web Desk
|
20 Feb 2023 6:52 AM IST

ബഹ്‌റൈനിലെ ബുദയ്യയിൽ നടക്കുന്ന കാർഷിക മേള തദ്ദേശീയ കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുനനതിൽ വിജയമാണെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സന്മ്പദ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഇൻചാർജ് ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി.

നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറലിന്റെ സഹായത്തോടെ മുനിസിപ്പൽ, കാർഷിക മന്ത്രാലയം സംഘടിപ്പിച്ച കാർഷിക മേള പ്രതീക്ഷിച്ചതിനേക്കാൾ വിജയം കൈവരിക്കാനായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 ആഴ്ചയായി തുടരുന്ന കാർഷിക മേളയിൽ 32 കർഷകരും കാർഷിക മേഖലയിലെ നാല് കമ്പനികളും അഞ്ച് നഴ്‌സറികളും നാല് ഈന്തപ്പന മേഖലകളിലുള്ളവരും 20 പ്രൊഡക്റ്റീവ് ഫാമിലികളുമാണ് അണിനിരന്നിട്ടുള്ളത്.

കുട്ടികൾക്കായി ഒരുക്കിയ പ്രത്യേക പവലിയനിൽ 10,000 ത്തോളം കുട്ടികൾ പങ്കെടുത്തു. ബഹ്‌റൈനിലെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കാൻ മേളക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഉയർന്ന ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള അവസരമാണ് ഇത് ഒരുക്കിയത്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മികച്ച പിന്തുണയും മേളക്ക് ഗുണകരമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts