< Back
Bahrain

Bahrain
ഗസ്സക്കായി വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സഹായം തുടരുന്നു
|23 Oct 2023 5:37 PM IST
ബഹ്റൈനിൽ നിന്ന് ഗസ്സക്ക് വേണ്ടി പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും സംഭാവന നൽകുന്നത് തുടരുന്നു.
തലബാത് കമ്പനി 200,000 ദിനാർ, ശൂറ കൗൺസിൽ 50,000 ദിനാർ, ഖലീജി ബാങ്ക് 25,000 ദിനാർ, റാഷിദ് അൽ അമീൻ ഗ്രൂപ് 20,000 ദിനാർ തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം സംഭാവന നൽകിയിരുന്നു.
അറബ് ലോകവും ഇന്ത്യയടകിമുള്ള മറ്റു രാജ്യങ്ങളും ഫലസ്തീനും ഗസ്സയ്ക്കും വേണ്ടി സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.