< Back
Bahrain

Bahrain
ബഹ്റൈൻ-ഡൽഹി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ
|1 Aug 2023 1:42 PM IST
ബഹ്റൈൻ-ഡൽഹി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവിസ് നടത്തുന്ന AI939/940 എയർ ഇന്ത്യ വിമാനമാണ് ഈ മാസം ഏഴു മുതൽ ഒക്ടോബർ 24 വരെ റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക് പകരം, അധിക ചാർജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ലൈറ്റുകളിൽ ടിക്കറ്റെടുക്കാം. ഇതര ഫ്ലൈറ്റുകളിലെ സീറ്റ് ലഭ്യത പൂർണമായി ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ബുക്കിങ്ങുകൾ പൂർണമായും റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.