< Back
Bahrain

Bahrain
ബഹ്‌റൈനില്‍ റാപിഡ് കോവിഡ് ടെസ്റ്റിന് സർട്ടിഫിക്കറ്റ് നൽകാൻ അംഗീകാരം
|13 Feb 2022 7:20 PM IST
മനാമ: റാപിഡ് കോവിഡ് ടെസ്റ്റിന് സീൽ പതിച്ച അംഗീകൃത സർട്ടിഫിക്കറ്റ് നൽകാൻ ആശുപത്രികൾക്കും, ഹെൽത് സെന്‍ററുകൾക്കും, സ്വകാര്യ ഫാർമസികൾക്കും അനുവാദം നൽകി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. കോസ്വേ വഴി യാത്ര ചെയ്യുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താൻ സാധിക്കും. പി.സി.ആർ ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് മാത്രമേ നിലവിൽ കോസ്വെ വഴിയുള്ള യാത്രക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ.