< Back
Bahrain

Bahrain
അറബ് ഗൾഫ് ഫോറം ഓഫ് ഓഫീസ് മാനേജ്മെന്റ് ബഹ്റൈനിൽ
|1 March 2022 8:30 PM IST
അറബ് ഗൾഫ് ഫോറം ഓഫ് ഓഫീസ് മാനേജ്മെന്റിന് ബഹ്റൈൻ ആതിഥ്യം വഹിക്കും. ബഹ്റൈൻ സെക്രേട്ടറിയറ്റ് സൊസൈറ്റിയും ആക്റ്റ് സ്മാർട്ട് പി.ആർ കൺസർട്ടിങും സംയുക്തമായി മൊയ് 18,19 തിയതികളിലാണ് ഫോറം സംഘടിപ്പിക്കുക.
ഗൾഫ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ഫോറത്തിൽ സെക്രട്ടറിമാരുടെ ജോലി എളുപ്പമാക്കുന്ന വിവിധ വിഷയങ്ങളിൽ പഠന സെഷനുകളും ശിൽപശാലകളുമുണ്ടാവും.
സെക്രട്ടറി മേഖലയിലുള്ളവർക്കുള്ള പരിശീലന സെഷനും ഒരുക്കിയിട്ടുള്ളതായി ഫോറം സെക്രട്ടറി ഡോ. ഫഹദ് ഇബ്രാഹിം അശ്ശിഹാബി അറിയിച്ചു.