< Back
Bahrain

Bahrain
ബഹ്‌റൈനില്‍ ചെമ്മീൻ ട്രോളിങിനും വില്‍പനയ്ക്കും ആറ് മാസ നിരോധനം
|3 Feb 2022 5:03 PM IST
ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെയാണ് വിലക്ക് തുടരുക
ചെമ്മീൻ ട്രോളിങിനും വിൽപനക്കും ആറ് മാസത്തേക്ക് നിരോധമേർപ്പെടുത്തി ഉത്തരവ്. പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര സമ്പദ് വിഭാഗം അതോറിറ്റി ചീഫ് ഇബ്രാഹിം ഹസൻ അൽ ഹാജ് ആണ് ഇക്കാര്യം അറിയിച്ചത്. ചെമ്മീൻ പ്രജനന, വളർച്ചാ കാലമായതിനാലാണ് ആറ് മാസം ഇവ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിലക്കുള്ളത്.
ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെയാണ് വിലക്ക് തുടരുക. ആഗസ്റ്റ് ഒന്നിന് നിരോധം നീക്കുകയും ചെയ്യും. നിയമം ലംഘിച്ച് ചെമ്മീൻ പിടിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.