< Back
Bahrain

Bahrain
ബഹ്‌റൈനിൽ പഴയ ക്ലാസിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്ക് മാറ്റം കൊണ്ടുവരുന്നു
|24 Aug 2022 1:33 PM IST
ബഹ്‌റൈനിൽ പഴയ ക്ലാസിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യത്യസ്തമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. 1970ന് മുമ്പുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്ക് ഒരു രൂപവും 1971 മുതൽ 1990 വരെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾക്ക് മറ്റൊരു രൂപവുമാണ് നൽകിയിരിക്കുന്നത്.
ക്ലാസിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ചാർജ് ഈടാക്കുകയും ചെയ്യും. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്ലാസിക് വാഹനങ്ങൾ ബഹ്‌റൈന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെങ്കിൽ 500 ദീനാർ അടച്ചാൽ മതിയാകും. നേരത്തെ ഇത് 1000 ദീനാറായിരുന്നു.
ക്ലാസിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് 100 ദീനാറായി നിശ്ചയിക്കുകയും ചെയ്തു. വർഷാന്ത ക്ഷമതാ പരിശോധനയ്ക്കും പുനർരജിസ്‌ട്രേഷൻ ചെയ്യുന്നതിനും നിലവിൽ മറ്റ് വാഹനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഘടന തന്നെയായിരിക്കും.