< Back
Bahrain

Bahrain
സോമാലിയയിലെ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ അപലപിച്ചു
|29 Dec 2021 11:50 AM IST
സേമാലിയയിലുണ്ടായ തീവ്രവാദ സ്ഫോടനത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ ജീവാപായം സംഭവിച്ചവർക്കായിഅനുശോചനം അറിയിക്കുകയൂം പരിക്കേറ്റവർക്ക് എത്രയും വേഗം ഭേദമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സോമാലിയൻ സർക്കാരിനും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇത്തരം അക്രമണങ്ങൾ എല്ലാ വിധ മൂല്യങ്ങൾക്കും മാനവികതക്കും എതിരാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.