< Back
Bahrain

Bahrain
ബഹ്‌റൈനില്‍ കോവിഡ് നിയമം പാലിക്കുന്നതിൽ വീഴ്ച: എട്ട് റെസ്റ്റോറന്റുകൾക്ക് പിഴയിട്ടു
|29 Dec 2021 10:46 AM IST
നിയമം ലംഘിച്ച എട്ട് ജീവനക്കാർക്കെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചു
കോവിഡ് നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ എട്ട് റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തിയതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെന്റിന്റെ നിർദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്. റെസ്റ്റോറന്റുകളിലെത്തിയ ഉപഭോക്താക്കളുടെ ഗ്രീൻ ഷീൽഡ് പരിശോധിക്കാതിരുന്നതും മാസ്ക് ധരിക്കാതിരുന്നതുമാണ് കണ്ടെത്തിയത്.
റെസ്റ്റോന്റുകൾ നിർണിത കാലത്തേക്ക് അടച്ചിടുന്നതിനും ഉത്തരവിട്ടു. നിയമം ലംഘിച്ച എട്ട് ജീവനക്കാർക്കെതിരെയും നടപടിയെടുക്കാൻ നിർദേശിച്ചു. റെസ്റ്റോറന്റ് നടത്തിപ്പുകാരിൽ നിന്നും 1000 ത്തിനും 2000 ത്തിനുമിടയിൽ ദിനാർ പിഴയീടാക്കാനാണ് ഉത്തരവ്.