< Back
Bahrain

Bahrain
ബഹ്‌റൈൻ ഫെസ്റ്റിവൽ സിറ്റിക്ക് തുടക്കമായി
|13 Jan 2023 5:31 PM IST
ബഹ്‌റൈനിൽ എസ്.റ്റി.സി കമ്പനിയുമായി സഹകരിച്ച് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫെസ്റ്റിവൽ സിറ്റിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. എല്ലാ വർഷവും ആഘോഷ അവസരങ്ങളൊരുക്കുന്ന ഒന്നായി ഫെസ്റ്റിവൽ സിറ്റി മാറ്റാനാണുദ്ദേശിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
സ്വദേശികൾക്കും, പ്രവാസി സമൂഹത്തിനും വിനോദ സഞ്ചാരികൾക്കും മികച്ച അനുഭവം നൽകുന്ന ഒന്നായി പരിപാടി മാറുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി രണ്ട് വരെയുള്ള മൂന്നാഴ്ചകളിലാണ് ഇത് നടക്കുക.
വിവിധ പ്രായക്കാരെ ഒരു പോലെ ആകർഷിക്കുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. വാരാന്ത്യ ഒഴിവു ദിവസങ്ങൾ ആനന്ദകരമാക്കാനുദ്ദേശിച്ച് നടത്തപ്പെടുന്ന പരിപാടി വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.