< Back
Bahrain

Bahrain
ബഹ്‌റൈൻ ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ
|30 Dec 2022 7:07 AM IST
ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യോറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക.
'വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു' എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.