< Back
Bahrain

Bahrain
ഇന്ത്യയിലെ പ്രളയ ബാധിതർക്ക് ബഹ്റൈൻ അനുശോചനമറിയിച്ചു
|17 Aug 2023 7:31 PM IST
ഇന്ത്യയിലെ ഹിമാചൽ പ്രദേശ്, ഉത്തരാഞ്ചൽ എന്നീ സംസ്ഥാനങ്ങളിലുണ്ടായ പേമാരിയിലും പ്രളയത്തിലും ജീവൻ പൊലിഞ്ഞവർക്ക് ബഹ്റൈൻ അനുശോചനമറിയിച്ചു.
പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറുകണക്കിന് പേർക്ക് ജീവാപായം സംഭവിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവർക്ക് ദ്രുതശമനം നേരുന്നതായും ദുരിതങ്ങളിൽ നിന്നും എത്രയും വേഗം കരകയറാനാകട്ടെയെന്നും വിദേശകാര്യ മന്ത്രാലയം അയച്ച ഐക്യദാർഢ്യ സന്ദേശത്തിൽ വ്യക്തമാക്കി.