< Back
Bahrain

Bahrain
മുസംബിക്കിന് ഐക്യദാര്‍ഢ്യവുമായി ബഹ്‌റൈന്‍
|15 March 2022 6:56 PM IST
മുസംബിക്കിലെ നംബോള പ്രവിശ്യയിലുണ്ടായ കൊടുങ്കാറ്റില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്കും സര്‍ക്കാരിനും ബഹ്‌റൈന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.
സംഭവത്തില്‍ നിരവധി പേര്‍ക്ക് ജീവാപായം സംഭവിക്കുകയും പരിക്കേല്‍ക്കുകയൂം ചെയ്തിട്ടുണ്ട്. ജീവാപായം സംഭവിച്ചവര്‍ക്ക് ബഹ്‌റൈന്‍ സർക്കാർ അനുശോചനമറിയിച്ചു. പ്രതിസന്ധി തരണം ചെയ്ത് മുന്നോട്ടു പോവാന്‍ മുസംബിക്ക് ജനതക്കും ഗവര്‍മെന്റിനും സാധിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.