< Back
Bahrain

Bahrain
ബഹ്റൈൻ ഇന്ന് മുതൽ ഗ്രീൻ ലെവലിൽ
|15 Feb 2022 7:00 PM IST
ഇന്ന് മുതൽ ബഹ്റൈൻ ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്തിയാണ് ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് പ്രതിരോധിക്കുന്നതിൽ ജനങ്ങൾ നൽകിയ സഹകരണത്തിനും സഹായത്തിനും മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചതോടൊപ്പം മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും വ്യക്തിതലത്തിൽ സൂക്ഷ്മത കൈക്കൊള്ളണമെന്നും ഉണർത്തി.
ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു