< Back
Bahrain

Bahrain
ജി.സി.സി സൈബർ സുരക്ഷാ ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി
|7 March 2022 4:19 PM IST
ജി.സി.സി സൈബർ സുരക്ഷാ ഫോറം 2022 ൽ ബഹ്റൈൻ പങ്കാളിയായി. നാഷണൽ സെന്‍റർ ഫോർ സൈബർ സെക്യൂരിറ്റിയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് ഫോറത്തിൽ പങ്കെടുത്തത്.
ദുബൈ എക്സ്പോ വേദിയിൽ നടന്ന ഫോറം സൈബർ സുരക്ഷക്ക് നേരെയുയർത്തുന്ന വെല്ലുവിളികളെ കുറിച്ചും അതിൽ പൊതുവായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ചും ചർച്ച ചെയ്തു.
സൈബർ സ്പേസ് മേഖല കേന്ദ്രീകരിച്ചാണ് ഇന്ന് എല്ലാ ഇടപാടുകളും നടക്കുന്നത്. അതിനാൽ അതിന്‍റെ സുരക്ഷ വളരെ പ്രധാനമാണെന്നും ഫോറം അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങൾ സൈബർ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു.