< Back
Bahrain

Bahrain
'കാലാവസ്ഥ നവീകരണ' പദ്ധതിയുമായി ബഹ്റൈൻ
|7 March 2022 7:11 PM IST
ബഹ്റൈനിൽ നാഷണൽ ഇന്നൊവേഷൻ ഇനീഷ്യേറ്റീവിന് കീഴിൽ 'കാലാവസ്ഥ നവീകരണ' പദ്ധതി നടപ്പിലാക്കും. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയാണ് ഇക്കാര്യം അറിയിച്ചത്.
സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായി കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.