< Back
Bahrain
Marina project
Bahrain

ബഹ്റൈൻ മറീന പദ്ധതിക്ക് തുടക്കമായി

Web Desk
|
12 Sept 2023 1:24 PM IST

200 ദശലക്ഷം ദിനാർ മുതൽ മുടക്കിൽ 2,56,000 ചതുരശ്ര മീറ്റിൽ ആരംഭിക്കുന്ന മറീന പദ്ധതിക്ക് ബഹ്റൈനിൽ തുടക്കമായി. നാസ് കോൺട്രാക്റ്റിങ് കമ്പനിയാണ് 92 ദശലക്ഷം ദിനാറിന് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കുക.

മേഖലയെ മികച്ച ടൂറിസം, വാണിജ്യ കേന്ദ്രമാക്കി ഇത് മാറ്റുന്നതിനാണ് ശ്രമം. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് കരുതുന്നു.

ബഹ്റൈൻ മറീന കമ്പനിയും നാസ് കോൺട്രാക്റ്റിങ് കമ്പനിയുമായി നിർമാണക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. മുഹമ്മദ് സലാഹുദ്ദീൻ എഞ്ചിനീയറിങ് കൺസൾട്ടൻസിയാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുക.

Similar Posts