< Back
Bahrain
Bahrain
ബഹ്റൈൻ ഉത്തര മേഖല ഗവർണറേറ്റ് മോക്ഡ്രിൽ സംഘടിപ്പിച്ചു
|17 March 2023 2:54 PM IST
ബഹ്റൈനിൽ പ്രാഥമിക ശുശ്രൂഷ, തീപിടുത്തം തടയൽ എന്നിവയിലുള്ള പരിശീലനത്തിന്റെ ഭാഗമായി ഉത്തര മേഖല ഗവർണറേറ്റ് കെട്ടിടത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ സാന്നിധ്യത്തിൽ നടന്ന പരിശീലന പരിപാടിയിൽ മുഴുവൻ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കാളിയായി.
ഗവർണറേറ്റിലെ സുരക്ഷാ കമ്മിറ്റിയാണ് സിവിൽ ഡിഫൻസ് സ്‌കൂളുമായി സഹകരിച്ച് പരിപാടി ഒരുക്കിയത്. അത്യാഹിതങ്ങളുണ്ടാകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളുമുണ്ടായിരുന്നു. പരിശീലനം നൽകിയവരെ ഗവർണർ ആദരിക്കുകയും സിവിൽ ഡിഫൻസ് സ്‌കൂളിന് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.