< Back
Bahrain

Bahrain
ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യവിമാനം ബഹ്റൈനിലിറങ്ങി
|2 Aug 2022 3:29 PM IST
തിങ്കളാഴ്ച മുംബൈയിൽ നിന്നാണ് ഇൻഡിഗോയുടെ ബഹ്റൈനിലേക്കുള്ള സർവിസ് ആരംഭിച്ചത്
ഇന്ത്യയുടെ ബഡ്ജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ നേരിട്ടുള്ള ആദ്യവിമാനം ഇന്നലെ ബഹ്‌റൈനിലിറങ്ങി. മുംബൈയിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബഹ്റൈനിലേക്കുള്ള തങ്ങളുടെ നേരിട്ടുള്ള ആദ്യ വിമാനം പറന്നുയർന്നത്. ഇൻഡിഗോ ബഹ്‌റൈനിലേക്ക് നേരിട്ടുള്ള സർവീസ് പുതുതായി ആരംഭിച്ചതിനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്യുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഈ മാസം 1 മുതൽ മുംബൈയ്ക്കും ബഹ്റൈനുമിടയിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ കഴിഞ്ഞ ജൂലൈ 6 ന് പ്രഖ്യാപിച്ചിരുന്നു. ബഹ്റൈനും കുവൈത്തുമടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ 25 ഓളം സ്ഥലങ്ങളിലേക്ക് ഇപ്പോൾ തങ്ങൾ സർവിസ് നടത്തുന്നുണ്ടെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.