< Back
Bahrain
ജനീവയിലെ ലോക തൊഴില്‍ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കെടുത്തു
Bahrain

ജനീവയിലെ ലോക തൊഴില്‍ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

Web Desk
|
12 Jun 2022 12:44 PM IST

ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ലോക തൊഴില്‍ ഉച്ചകോടിയില്‍ ബഹ്‌റൈന്‍ പങ്കെടുത്തു. എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലവിയാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് ഉച്ചകോടിക്കെത്തിയത്.

സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തൊഴില്‍ സംഘടനടയും അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അടിയന്തിര നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. അംഗരാജ്യങ്ങള്‍ തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുന്നതിലെ വെല്ലുവിളികള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് എല്‍.എം.ആര്‍.എ സി.ഇ.ഒ വ്യക്തമാക്കി.

മാന്യമായ തൊഴില്‍, സുരക്ഷിതവും ആരോഗ്യകരമവുമായ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ പട്ടികപ്പെടുത്തല്‍ തുടങ്ങിയവയില്‍, വരുന്ന അജണ്ടകളില്‍ പ്രത്യേക ശ്രദ്ധയൂന്നണമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts