< Back
Bahrain
ബഹ്‌റൈനിൽ ഫ്‌ളക്‌സി വർക്ക് പെർമിറ്റ്   നിർത്തലാക്കും; പകരം പുതിയ പരിഷ്‌കരണം
Bahrain

ബഹ്‌റൈനിൽ ഫ്‌ളക്‌സി വർക്ക് പെർമിറ്റ് നിർത്തലാക്കും; പകരം പുതിയ പരിഷ്‌കരണം

Web Desk
|
6 Oct 2022 10:30 AM IST

ബഹ്‌റൈനിൽ ഫ്‌ളെക്സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കും. പരിഷ്‌കരണം പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർദ്ധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു:

1. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ എളുപ്പമാക്കുന്നതിന് പുതിയ ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലും സ്ഥാപിക്കുക.

2. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്ക പ്രശ്‌നങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രാതിനിധ്യം.

3. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികൾ.

രാജ്യത്ത് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾക്ക് കീഴിൽ, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിൻറെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും വർധിപ്പിക്കും.

Similar Posts