< Back
Bahrain
Dont use main roads unnecessarily: Bahrain
Bahrain

ഡിജിറ്റൽ കോ ഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്‌റൈന്

Web Desk
|
17 Feb 2023 6:45 AM IST

ഡിജിറ്റൽ കോ ഓപറേഷൻ ഓർഗനൈസേഷൻ അധ്യക്ഷ സ്ഥാനം ബഹ്‌റൈന്. 2023ലെ പുതിയ ചെയർമാനായി ബഹ്‌റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയാണ് സഥാനമേറ്റെടുത്തത്.

ഓർഗനൈസേഷൻ ലക്ഷ്യം വെച്ചിട്ടുളള കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക ഡിജിറ്റൽവൽക്കരണം ശക്തമാക്കുന്നതിനായിരിക്കും മുന്തിയ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും യു.എൻ അംഗീകരിച്ചിട്ടുള്ള ഇ-ഗവർമെന്റ് സൂചിക പ്രകാരം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts