< Back
Bahrain

Bahrain
യുക്രെെൻ അഭയാർഥികൾക്ക് സഹായമെത്തിക്കാൻ ബഹ്റൈൻ
|8 March 2022 5:15 PM IST
യുക്രെെനും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അഭയാർഥികളാകുന്ന യുക്രെെ ജനതക്ക് ആവശ്യമായ സഹായമെത്തിക്കാൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ തീരുമാനിച്ചു. യു.എന്നിന്‍റെ അഭ്യർഥന മാനിച്ച് ഹമദ് രാജാവിന്‍റെ നിർദേശ പ്രകാരമാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
യുക്രെെനികൾക്കും അവിടെ നിന്നും യുദ്ധം മൂലം അഭയാർഥികളാകേണ്ടി വന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും വിവേചനമില്ലാതെ സഹായം നൽകും.
ഒരു ദശലക്ഷം ദിനാറാണ് ഇതിനായി നൽകുക. യു.എൻ ഹൈക്കമ്മീഷറുടെ അഭയാർഥി കാര്യങ്ങൾക്കായുള്ള പ്രതിനിധി ഖാലിദ് ഖലീഫ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനോട് സഹായം ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി.