< Back
Bahrain

Bahrain
സമ്മര്‍ സീസണില്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍
|5 July 2022 12:37 PM IST
ജൂലൈ എട്ട് മുതല്‍ ആഗസ്റ്റ് 27 വരെയാണ് പരിപാടി നടക്കുക
ടൂറിസം അതോറിറ്റിയുടെ കീഴില്‍ ബഹ്‌റൈന്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ എട്ട് മുതല്‍ ആഗസ്റ്റ് 27 വരെയുള്ള സമ്മര്‍ സീസണിലാണ് പരിപാടി നടക്കുക.
വിനോദ സഞ്ചാരികളെയും രാജ്യത്തെ ജനങ്ങളെയും ആകര്‍ഷിക്കുന്നതിനാണ് പ്രസ്തുത ഫെസ്റ്റിവലെന്ന് ടൂറിസം കാര്യ മന്ത്രി ഫാതിമ ബിന്‍ത് ജഅ്ഫര്‍ അസ്സൈറഫി വ്യക്തമാക്കി. വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ഒരു പോലെ ആകര്‍ഷിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. സാധാരണ സമ്മര്‍ സീസണില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ ഈ സീസണിലും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.