< Back
Bahrain
തങ്ങളുടെ പൗരന്മാർ ഉടനടി   ഇറാഖ് വിടണമെന്ന് ബഹ്‌റൈൻ
Bahrain

തങ്ങളുടെ പൗരന്മാർ ഉടനടി ഇറാഖ് വിടണമെന്ന് ബഹ്‌റൈൻ

Web Desk
|
31 Aug 2022 6:49 PM IST

ഇറാഖിലുള്ള ബഹ്‌റൈനികൾ ഉടനടി ഇറാഖ് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും സുരക്ഷിതമല്ലാത്ത അവസ്ഥയും കാരണമാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളത്.

ഇറാഖിലേക്ക് പോകാനാഗ്രഹിക്കുന്നണ്ടെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും നിർദ്ദേശമുണ്ട്. ഇറാഖിലുളള ബഹ്‌റൈനികൾക്ക് സഹായത്തിനായി ബഗ്ദാദിലെ ബഹ്‌റൈൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

Similar Posts