< Back
Bahrain
ഇറാഖിൽ സമാധാന ശ്രമങ്ങൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ
Bahrain

ഇറാഖിൽ സമാധാന ശ്രമങ്ങൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ

Web Desk
|
31 Aug 2022 6:37 PM IST

ഇറാഖിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ബഹ്‌റൈൻ സമാധാന പാലനത്തിന് വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ടു.

അക്രമങ്ങളും സംഘട്ടനങ്ങളുമുപേക്ഷിച്ച് സംയമനത്തിന്റെ പാത കൈക്കൊള്ളാനും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കാനുമാണ് എല്ലവരും ശ്രമിക്കേണ്ടത്.

രാജ്യത്തിന്റെ ഐക്യം, സമാധാനം, സുസ്ഥിര വളർച്ച എന്നിവ ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Similar Posts