< Back
Bahrain

Bahrain
പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കുമെന്ന് ബഹ്റൈൻ
|6 Jun 2023 9:21 AM IST
ബഹ്റൈനിൽ പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ആഹ്വാനം ചെയ്തു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ശക്തിപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കുന്നതിനായി കൂടുതൽ വൃക്ഷത്തൈകൾ നടുന്നതിനും തീരുമാനിച്ചിട്ടുള്ളത്.
നടപ്പുവർഷം മൊത്തം 2,30,000 മരങ്ങൾ നടാനായിരുന്നു പ്ലാനുണ്ടായിരുന്നത്. എന്നാലിത് 4,60,000 മരങ്ങളായി വർധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം. യു.എൻ പരിസ്ഥിതി സുരക്ഷാ പദ്ധതി പ്രകാരം 2035 ഓടെ നിലവിലുള്ള മരങ്ങളുടെ നാലിരട്ടിയാക്കാനാണ് നിർദേശമുള്ളത്.