< Back
Bahrain

Bahrain
ബഹ്റൈൻ-ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി
|24 Sept 2023 9:30 PM IST
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻറാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങൾക്കും താൽപര്യങ്ങൾ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും അവലോകനം ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈനിന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ ജമാൽ ഫാരെസ് അൽ-റുവായ്, വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം എന്നിവരും യോഗത്തിൽ പങ്കെടുത്തു.