< Back
Bahrain

Bahrain
മഹീന്ദ്ര ഗ്രൂപ്പ് ഉന്നത തല സംഘത്തെ ബഹ്റൈൻ മന്ത്രി സായിദ് സയാനി സ്വീകരിച്ചു
|31 Jan 2022 7:30 PM IST
ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെയും സംഘത്തെയും വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം വിപുലപ്പെടുത്താൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മഹീന്ദ്ര ഗൂപ് പ്രതിനിധികളുടെ ബഹ്റൈൻ സന്ദർശനം വ്യാപാര, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ അവസരങ്ങൾ തുറന്നിടാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ, വാണിജ്യ മേഖലകളിൽ അനുഭവ സമ്പത്ത് പരസ്പരം പങ്കുവെക്കാൻ സന്ദർശനങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് മന്ത്രി സയാനി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ആനന്ദ് മഹീന്ദ്ര പ്രത്യേകം ശ്ലാഘിക്കുകയും ചെയ്തു.