< Back
Bahrain

Bahrain
യു.എ.ഇ സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ പാർലമെന്‍റ് സംഘം മടങ്ങി
|7 Feb 2022 10:54 AM IST
ബഹ്റൈൻ പാർലമെന്‍റ് സംഘം യു.ഇ.എ സന്ദർശനം പൂർത്തിയാക്കി. ഇരുരാജ്യങ്ങളിലെയും പാർലമെന്‍റുകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് സന്ദർശനം വഴിവെച്ചതായി സംഘം വിലയിരുത്തി. ബഹ്റൈൻ പാർലമെന്‍റ് അധ്യക്ഷ ഫൗസിയ ബിൻത് സൈനൽ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം യു.എ.ഇ നാഷണൽ അസംബ്ലി അധ്യക്ഷൻ സഖർ ഗബാഷുമായി കൂടിക്കാഴ്ച നടത്തി.
പാർലമെന്‍റ് ജനാധിപത്യ രംഗത്ത് കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി. അബൂദബിയിലെ നാഷണൽ അസംബ്ലി കേന്ദ്രത്തിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ പ്രശ്നങ്ങളിൽ ഏകീകൃത നിലപാട് കൈക്കൊള്ളുന്നതിന്‍റെ സാധ്യതകളും ചർച്ച ചെയ്തു. ദുബൈ എക്സ്പോ 2020 സൈറ്റും അവര്‍ സന്ദർശിച്ചു. പര്യടനം പൂർത്തിയാക്കി ദുബൈയിൽ നിന്നും ബഹ്റൈനിലേക്ക് മടങ്ങിയ സംഘത്തിന് സഖർ ഗബാഷിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുകയും ചെയ്തു.