< Back
Bahrain

Bahrain
ജിറ്റെക്സിലെ ബഹ്റൈൻ പങ്കാളിത്തം ശ്രദ്ധേയമായി
|4 Nov 2023 8:03 AM IST
ദുബൈയിൽ സമാപിച്ച വേൾഡ് ജിറ്റെക്സ് എക്സ്പോ 2023ലെ ബഹ്റൈൻ പങ്കാളിത്തം ശ്രദ്ധേയമെന്ന് വിലയിരുത്തൽ. ബഹ്റൈൻ സ്റ്റാളുകളിൽ കൂടുതൽ സന്ദർശകർ എത്തുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുമായി 20 ഓളം കരാറുകളിൽ ഒപ്പുവെക്കാനും സാധിക്കുകയുണ്ടായി.
ഇക്കണോമിക് ഡെവലപ്മെന്‍റ് ഫണ്ട്, ബഹ്റൈൻ എക്സ്പോർട്സ്, ഇല ബാങ്ക് എന്നിവയുമായി സഹകരിച്ച് ‘തംകീൻ’ തൊഴിൽ ഫണ്ടിന് കീഴിലാണ് ബഹ്റൈൻ പവലിയൻ ഒരുക്കിയിരുന്നത്.
ബഹ്റൈൻ പവലിയൻ ഒരുക്കുന്നതിന് മുന്നോട്ടു വന്ന സ്ഥാപനങ്ങൾക്ക് തംകീൻ സി.ഇ.ഒ ഖാലിദ് അൽ ബയാത് നന്ദി പ്രകാശിപ്പിച്ചു.