< Back
Bahrain

Bahrain
പ്രളയത്തിൽ പ്രയാസപ്പെടുന്ന ബ്രസീലിന് ബഹ്റൈന്റെ ഐക്യദാർഢ്യം
|29 Dec 2021 11:45 AM IST
ആയിരക്കണക്കിന് പേർ ഭവന രഹിതരാവുകയും വസ്തുവകകൾ നഷ്ടപ്പെടുകയും ചെയ്തു
പ്രളയത്തിൽ പ്രയാസപ്പെടുന്ന ബ്രസീലിന് ബഹ്റൈന്റെ ഐക്യദാർഢ്യം. ബാഹിയ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ ഏതാനും പേർക്ക് ജീവാപായം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർ ഭവന രഹിതരാവുകയും വസ്തുവകകൾ നഷ്ടപ്പെടുകയും ചെയ്തു. പ്രളയത്തിൽ നിന്നും കരകയറാനും പ്രയാസങ്ങൾ അതിജീവിക്കാനും ബ്രസീലിന് സാധിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം ഇറക്കിയ ഐക്യാർഢ്യ പ്രസ്താവനയിൽ പ്രകടിപ്പിച്ചു.