< Back
Bahrain

Bahrain
പ്രളയക്കെടുതി നേരിടുന്ന ബ്രസീലിന് ബഹ്റൈന്റെ ഐക്യദാർഢ്യം
|20 Feb 2022 6:45 PM IST
പ്രളയക്കെടുതി നേരിടുന്ന ബ്രസീലിന് ഐക്യദാർഢ്യവുമായി ബഹ്റൈൻ. മണ്ണിടിച്ചിലും പ്രളയവും മൂലം 120 പേർക്ക് ജീവാപായം സംഭവിക്കുകയും 100 കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ഏറെയാളുകൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
ജീവഹാനി സംഭവിച്ചവർക്കായി അനുശോചനം നേരുകയും പരിക്കേറ്റവർക്ക് സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചു വരാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.