< Back
Bahrain
ബഹ്റൈൻ്റെ ടൂറിസം വരുമാനത്തിൽ 161 ശതമാനം വളർച്ച
Bahrain

ബഹ്റൈൻ്റെ ടൂറിസം വരുമാനത്തിൽ 161 ശതമാനം വളർച്ച

Web Desk
|
27 April 2022 5:31 PM IST

2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ബഹ്റൈൻ ടൂറിസം മേഖലയുടെ വരുമാനത്തിൽ 161 ശതമാനം വർധനവ് രേഖപ്പെടുത്തി. ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) റിപ്പോർട്ടിലാണ് വർധനവ് രേഖപ്പെടുത്തിയത്.

ഹോട്ടൽ, റസ്റ്റാറന്‍റ് മേഖലയും ഗതാഗത, കമ്യൂണിക്കേഷൻ മേഖലയും ധനകാര്യ കോർപറേഷനുകളുമാണ് രാജ്യത്ത് വളർച്ച കൈവരിക്കുന്ന മൂന്ന് പ്രധാന മേഖലകളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ധനകാര്യവും ഇൻഷുറൻസുമാണ്. ക്രൂഡോയിലും പ്രകൃതിവാതകവും നിർമാണ മേഖലയുമാണ് തൊട്ടുപിന്നിൽ. ബഹ്റൈൻ സമ്പദ് വ്യവസ്ഥ കരകയറലിന്റെ പാതയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Similar Posts