< Back
Bahrain
പെൺകുട്ടികളുടെ വിദ്യാഭ്യാസ നിരോധനം; താലിബാൻ നിലപാട് ദൗർഭാഗ്യകരമെന്ന് ബഹ്‌റൈൻ
Bahrain

പെൺകുട്ടികളുടെ വിദ്യാഭ്യാസ നിരോധനം; താലിബാൻ നിലപാട് ദൗർഭാഗ്യകരമെന്ന് ബഹ്‌റൈൻ

Web Desk
|
25 Dec 2022 12:29 AM IST

രാജ്യത്തിന്‍റെ വളർച്ചയിലും പുരോഗതിയിലും സ്ത്രീകൾക്ക് ശക്തമായ പങ്ക് വഹിക്കാൻ കഴിയുമെന്നത് വിസ്മരിക്കരുതെന്നും ബഹ്റൈൻ

അഫ്ഗാനിൽ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ നിരോധം ഏർപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്ന് ബഹ്റൈൻ . ഇത്തരമൊരു തീരുമാനം അഫ്ഗാൻ ഗവർമെന്‍റ് സ്വീകരിക്കാൻ പാടില്ലായിരുന്നു. വിദ്യാഭ്യാസ അവകാശം, മനുഷ്യാവകാശം, അവസര സമത്വം എന്നിവക്ക് എതിരായ തീരുമാനമാണിത്.

രാജ്യത്തിന്‍റെ വളർച്ചയിലും പുരോഗതിയിലും സ്ത്രീകൾക്ക് ശക്തമായ പങ്ക് വഹിക്കാൻ കഴിയുമെന്നത് വിസ്മരിക്കരുതെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Similar Posts