< Back
Bahrain

Bahrain
സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈനിൽ കാമ്പയിൻ
|31 Jan 2022 8:45 PM IST
സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിന് ബഹ് റൈനിലെ ദക്ഷിണ മേഖല ഗവർണറേറ്റ് കാമ്പയിനുമായി രംഗത്ത്. ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫയുടെ നിർദേശ പ്രകാരം വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്.
സാമൂഹിക പങ്കാളിത്തത്തോടെ കാമ്പയിൻ പരമ്പര നടത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ, പൊലീഡ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ച് സുരക്ഷാ അവബോധം ശക്തിപ്പെടുത്തുത്തിന് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്.
തുറസ്സായ സ്ഥലങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളടക്കം ജനങ്ങളിലെത്തിക്കാൻ കാമ്പയിൻ സഹായകമാകുമെന്ന് കരുതുന്നതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.