< Back
Bahrain

Bahrain
ബഹ്‌റൈനിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം
|14 April 2023 6:55 AM IST
ബഹ്‌റൈനിൽ കാറ്റും ഇടിയും ചേർന്നുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇടിയോട് കൂടി മഴ പെയ്തിരുന്നു.
സമാന രൂപത്തിൽ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ പ്രവചനം. അതിനാൽ ആവശ്യമായ മുൻകരുതലുകളും സൂക്ഷ്മതയും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഉണർത്തി.