< Back
Bahrain

Bahrain
'ചിക്ക്എക്‌സ്' ഫാസ്റ്റ്ഫുഡ് റസ്റ്റോറൻറ് ഗുദൈബിയ ശാഖ പ്രവർത്തനമാരംഭിച്ചു
|10 Aug 2024 4:07 PM IST
പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറൻറ് ചിക്ക് എക്‌സിന്റെ പുതിയ ശാഖ ഗുദൈബിയ അവാൽ പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു. മിഡിൽഈസ്റ്റിൽ പതിമൂന്നാമത്തെയും, ബഹ്‌റൈനിലെ മൂന്നാമത്തെയും ശാഖയാണിത്. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപം ചിക്ക്എക്‌സ് ഡയറക്ടർ ഫുആദ് മുഹമ്മദലി അൽ ജലാഹിമ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തിലുളള ഭക്ഷണം ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് ചിക്ക്എക്‌സിന്റെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം, ഡയറക്ടർ നാദിർ ഹുസൈൻ, ജനറൽ മാനേജർ ഹനീഫ് എന്നിവരും മറ്റു മാനേജ്മെന്റ് അംഗങ്ങളും സംബന്ധിച്ചു.