< Back
Bahrain

Bahrain
കുട്ടിയെ ഉപയോഗിച്ച് യാചന: ബഹ്‌റൈനില്‍ രണ്ട് പേർ പിടിയിൽ
|2 Jan 2022 9:01 PM IST
കുട്ടിയെ ഉപയോഗിച്ച് യാചന നടത്തിയ കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് പിടികൂടിയത്.
കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ കൊച്ചുമകളെ ഉപയോഗിച്ചായിരുന്നു വിവിധ വീടുകളിൽ യാചന നടത്തിയത്. കുട്ടിയെ സാമൂഹിക സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്