< Back
Bahrain

Bahrain
ബഹ്‌റൈനിലെ സി.എം.സി സ്റ്റോറിലെ തീ പിടുത്തം; അപായം ഒഴിവായി
|30 Jan 2022 8:17 PM IST
ബഹ്‌റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ വെയർഹൗസുകളിലൊന്നിൽ കഴിഞ്ഞ ദിവസം ചെറിയ തീ പിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഒരു വാർഡിന്‍റെ അടുത്തുള്ള സ്റ്റോറിലായിരുന്നു തീ പടർന്നത്. എന്നാൽ ആർക്കും അപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉടൻ തന്നെ വാർഡിലെ രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റുകയും സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഓടുന്ന കാറിന് തീ പിടിച്ചു (symbolic photo ) കിങ് ഫൈസൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് അനുബന്ധ നടപടികൾ സ്വീകരിച്ചു. ആർക്കും ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ധന ടാങ്കിലുണ്ടായ ചോർച്ചയാണ് തീ പിടുത്തത്തിന് കാരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു