< Back
Bahrain

Bahrain
ബഹ്‌റൈനില്‍ തണുപ്പ് ഇനിയും കൂടിയേക്കും
|24 Jan 2022 6:17 PM IST
രാജ്യത്ത് തണുപ്പ് ഇനിയും കൂടിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം ചൂട് ഒമ്പത് ഡിഗ്രിയായി താഴ്ന്നു. കിങ് ഫഹദ് കോസ്വെയിൽ പൂജ്യം ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
അറബ് മേഖലയിൽ തണുപ്പ് ശക്തമാകുന്നതിന്റെ ഭാഗമായി ഈയാഴ്ച അവസാനത്തോടെ ബഹ്‌റൈനില്‍ വീണ്ടും തണുപ്പ് കൂടുമെന്നാണ് കരുതുന്നത്. തെക്ക് കിഴക്കൻ കാറ്റടിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. രാവിലെ മൂടൽ മഞ്ഞിനുള്ള സാധ്യതയുമുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.