< Back
Bahrain

Bahrain
ബഹ്റൈനിൽ സംയുക്ത സുരക്ഷാ പരിശീലനത്തിന് തുടക്കമായി
|18 Feb 2022 6:36 PM IST
ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയത്തിൽ സംയുക്ത സുരക്ഷാ പരിശീലനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പബ്ലിക് സെക്യുരിറ്റി ഓഫീസേഴ്സ് ക്ലബിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ അതോറിറ്റികളിലെയും ഡയറക്ടറേറ്റുകളിലെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ചടങ്ങിൽ പബ്ലിക് സെക്യുരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.