< Back
Bahrain

Bahrain
കോവിഡ് ബാധിതനുമായി സമ്പർക്കം: ബഹ്‌റൈനില്‍ പള്ളി അടച്ചിടാൻ ഉത്തരവ്
|20 Jan 2022 9:24 PM IST
നമസ്കാരത്തിനെത്തിയവർ കോവിഡ് ബാധിതനുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ഒരാഴ്ചക്കാലത്തേക്ക് പള്ളി അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം ഉത്തരവിട്ടു. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ ഒരു പള്ളിയാണ് കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി അടച്ചിടുന്നത്. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പള്ളി വീണ്ടും തുറക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.