< Back
Bahrain

Bahrain
കോവിഡ് റാപിഡ് ടെസ്റ്റ് ഫലം വെബ്സൈറ്റിൽ നൽകുന്ന രീതിയില്ലെന്ന്
|10 Feb 2022 10:21 AM IST
കോവിഡ് റാപിഡ് ടെസ്റ്റ് റിസൽട്ട് ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ് സ്വീകരിച്ചിട്ടില്ലെന്ന് ബഹ്റൈൻ നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്വകാര്യ ഫാർമസികളിൽ സ്വയം പരിശോധനക്കുള്ള അനുവാദം നൽകിയിട്ടുണ്ട്. അത് താൽപര്യമുള്ളവർക്ക് സ്വയം നടത്താൻ അനുവാദമമുള്ളതാണ്. ഇതിന്‍റെ പരിശോധന ഫലം ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറിലെന്നും അധികൃതർ കൂട്ടിച്ചേർത്തു.