< Back
Bahrain

Bahrain
കോവിഡ് നിയമ ലംഘനം: ബഹ്‌റൈനില്‍ ഷോപ്പുകൾക്കും വ്യക്തികൾക്കും പിഴ
|3 Jan 2022 5:11 PM IST
മൊത്തം 6,000 ദിനാറാണ് പിഴയിട്ടത്
കോവിഡ് നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴയിട്ടതായി പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ബഹ്‌റൈനില്‍ നിയമ ലംഘനം കണ്ടെത്തിയത്.
ഗ്രീൻ ഷീൽഡില്ലാത്ത ഉപഭോക്താക്കൾക്ക് പ്രവേശശനം നൽകുകയൂം മാസ്ക് ഇടാതെ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. രണ്ട് സ്ഥാപനങ്ങളുമ അടച്ചിടാൻ നിർദേശിക്കുകയും ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിഴ ചുമത്തുകയും ചെയ്തു. മൊത്തം 6,000 ദിനാറാണ് പിഴയിട്ടത്.