< Back
Bahrain

Bahrain
ബഹ്‌റൈനില്‍ കുക്കുംബറിന് വില കുതിച്ചുയരുന്നു
|6 Jan 2022 6:36 PM IST
കുക്കുംബറിന്റെ വില ബഹ്‌റൈനില്‍ കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കിലോയ്ക്ക് 200 ഫില്‍സിന് നേരത്തെ ലഭിച്ചിരുന്നത് കഴിഞ്ഞ ദിവസം കിലോയ്ക്ക് 1.400 ആയി വര്‍ധിക്കുകയായിരന്നു. എട്ട് കിലോ തൂക്കം വരുന്ന പെട്ടിക്ക് മൊത്ത മാര്‍ക്കറ്റില്‍ 6.500 നാണ് കഴിഞ്ഞ ദിവസം വിറ്റത്.
നേരത്തെ ഇത് 2.500 വരെയായിരുന്ന പരമാവധി വില. സൗദിയുടെ കുക്കുംബറിന് ഒരു ബോക്‌സ് 700 ഫില്‍സിന് ലഭിച്ചിരുന്നത് കഴിഞ ദിസം 1.700 വരെയായി. ബഹ്‌റൈന്‍ കുക്കുംബര്‍ 20 കിലോ ബോക്‌സിന് 15 ദിനാറായിരുന്നു കഴിഞ്ഞ ദിവസം മൊത്ത വില.