< Back
Bahrain

Bahrain
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ വാർഷികം ആഘോഷിച്ചു
|9 Jan 2023 8:57 AM IST
ബഹ്‌റൈനിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ് ശാഖയുടെ ആറാം വാർഷികം ആഘോഷിച്ചു. മനാമ വിൻഡം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ആഘോഷപരിപാടിയിൽ ഹിദ്ദ്, മനാമ ശാഖയിലെ ജീവനക്കാർ കുടുംബസമേതം പങ്കെടുത്തു.
പുതുവത്സരാഘോഷവും ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്ഥാപനത്തിൽ അഞ്ചു വർഷം തികച്ച ജീവനക്കാർക്കുള്ള ഉപഹാരം മാനേജിങ് ഡയരക്ടർ കെ.ടി മുഹമ്മദ് അലി, മെഡിക്കൽ ഡയരക്ടർ അക്ബർ മൊഹ്‌സിൻ എന്നിവർ ചേർന്ന് നൽകി.